KeralaLatest NewsNews

സിപിഎം- ഡിവൈഎഫ്‌ഐ ഭീഷണി,പൊലീസ് സുരക്ഷ വേണം: ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍

 

കൊച്ചി:കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത 7 അംഗങ്ങള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിര്‍വഹിക്കാന്‍ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെ.വി മഞ്ജു, പി.എസ് ഗോപകുമാര്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read Also: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ തീപിടുത്തം, സംഭവം ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ

ഭരണപരമായ ചുമതല നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് നിഷ്‌ക്രിയരാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്കെതിരായുണ്ടായ പ്രതിഷേധവും ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹര്‍ജിയില്‍ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button