Latest NewsNewsIndia

ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക്, കേന്ദ്രം 144 പ്രഖ്യാപിച്ചു: ഇന്റര്‍നെറ്റ് നിരോധിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിനേയും ഹരിയാനയേയും വിറപ്പിച്ച് കര്‍ഷക സമരം. ആയിരക്കണക്കിന് ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടര്‍ മാര്‍ച്ച് പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സര്‍ക്കാര്‍ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അമ്പാലയില്‍ സംഘര്‍ഷം ആരംഭിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Read Also: എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വീണ്ടും ആത്മഹത്യ: 16കാരന്‍ ജീവനൊടുക്കി

കര്‍ഷകരുടെ സമരത്തിന് ഡല്‍ഹി-പഞ്ചാബ് സര്‍ക്കാരുകളുടെ പിന്തുണയുണ്ട്. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ സമരത്തിനെതിരാണ്. ഹരിയാന അതിര്‍ത്തികള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ്. 7 ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും സമരത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

താങ്ങുവില ഉള്‍പ്പെടെ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button