Latest NewsNewsIndia

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: അറസ്റ്റിലായ 4 പേരും ഐഎസ് ബന്ധമുള്ളവർ

മൗലവി ഹുസൈൻ ഫൈസി, ഇർഷാദ്, ജമീൽ ബാഷ ഉമരി, സയ്യദ് അബ്ദുൽ റഹ്മാൻ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധമുള്ളതായി എൻഐഎ. 4 പേരെയാണ് എൻഐഎ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. ഈ 4 പേരും സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മതപഠന കേന്ദ്രങ്ങളെ റിക്രൂട്ടനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മൗലവി ഹുസൈൻ ഫൈസി, ഇർഷാദ്, ജമീൽ ബാഷ ഉമരി, സയ്യദ് അബ്ദുൽ റഹ്മാൻ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 6 ലാപ്ടോപ്പ്, 34 സ്മാർട്ട്ഫോണുകൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്ക്കുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതി ജമീഷ മുബിനാണ്. ഇയാൾക്ക് സ്ഫോടനത്തിനുള്ള സഹായങ്ങൾ ഇവർ 4 പേരും ചെയ്ത് നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി.

Also Read: തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button