കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് എന്നും പ്രചോദനമാണെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മകള്‍ താര ജോര്‍ജ്. 150 രാജ്യങ്ങള്‍ക്ക് മേലെ സഞ്ചരിച്ച ഒരാളെന്ന നിലയ്ക്ക് മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ നരേന്ദ്ര മോദിയുടെ നാട്ടില്‍ നിന്നാണോ വരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും താര ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രധാനമന്ത്രിയോടുള്ള ഇഷ്ടം താര വ്യക്തമാക്കിയത്.
ഞാന്‍ യാത്ര ചെയ്യുന്ന സമയത്ത് ആള്‍ക്കാര്‍ ചോദിക്കും എവിടെ നിന്നാണ് വരുന്നതെന്ന്. ചിലര്‍ക്ക് മനസിലാകും ഞാന്‍ ഇന്ത്യനാണെന്ന്. ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്ന് പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ നിന്നാണെന്ന് എല്ലാവരും പറയും. അത് തന്നെ എനിക്ക് അഭിമാനമാണ്. ലോകനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നരേന്ദ്ര മോദിയുടെ പേരാണ്. പത്ത് വര്‍ഷം കഴിയുന്നു. ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്. നരേന്ദ്ര മോദിജി എന്നും എനിക്ക് ആവേശമാണ്.
‘മോദിജി പോയ ക്ഷേത്രങ്ങളിലെല്ലാം എനിക്കും പോകണം. അതെല്ലാം ഞാന്‍ നോക്കി വച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലായാലും ആത്മീയതയിലായാലും നരേന്ദ്ര മോദി എനിക്ക് പ്രചോദനമാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോള്‍ മോഡലാണ്. അദ്ദേഹത്തെപ്പറ്റി എന്നോട് ചോദിച്ചാല്‍ എനിക്ക് വാക്കുകള്‍ കിട്ടില്ല. അത്രയും ഇഷ്ടമാണ്, ബഹുമാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന, സംസാരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ആഗ്രഹം സഫലമാകുമെന്ന് നൂറ് ശതമാനം ഞാന്‍ വിശ്വസിക്കുന്നു’,താര ജോര്‍ജ് പറഞ്ഞു.
Post Your Comments