കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കണ്ണൂർ ആയിരിക്കും തന്റെ മണ്ഡലമെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതെന്നും എന്നാല്‍ 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും സുധാകരന് പ്രതികരിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം സീറ്റ് നൽകിയാൽ പകരം കൂടുതൽ നിയമസഭ സീറ്റുകൾ കേരള കോൺഗ്രസിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എക്‌സാലോജിക് കമ്പനി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും സുധാകരൻ വിമർശിച്ചിരുന്നു. ഒരേറ്റുകാരന്റെ കുടുംബമാണ് പിണറായിയുടേതെന്നും അത് ഇന്ന് എക്‌സാലോജിക് കമ്പനിയുടെ എം.ഡി.യുടെ വീടും കുടുംബവുമായി മാറിയിരിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ പരിഹാസം. സി.പി.എമ്മിലെ ഉന്നതനേതാക്കൾപ്പോലും സർക്കാരിന് എതിരേ പറഞ്ഞുകഴിഞ്ഞു. നാടിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനു വേണ്ടിയുള്ള ഭരണമാണ് പിണറായി വിജയൻ നടത്തുന്നത് എന്നതിനാലാണ് അത് എന്നായിരുന്നു സുധാകരന്റെ വാദം.
Post Your Comments