Latest NewsNewsTechnology

30 ബഹിരാകാശ പരീക്ഷണങ്ങളും വിജയകരം, നീണ്ട 20 ദിവസത്തിനുശേഷം ആക്സിയം-3 മടങ്ങിയെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യൂറോപ്യൻ ദൗത്യം കൂടിയാണ് ആക്സിയം-3

ഫ്ലോറിഡ: 30 ബഹിരാകാശ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ആക്സിയം-3 ഭൂമിയിലേക്ക് തിരികെയെത്തി. മനുഷ്യരുമായാണ് ആക്സിയം-3 ബഹിരാകാശത്തേക്ക് കുതിച്ചത്. നീണ്ട 20 ദിവസത്തിന് ശേഷമാണ് പേടകം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ദൗത്യത്തിനുശേഷം ഫ്ലോറിഡയിലെ ഡേടോറ ബീച്ചിന്റെ തീരത്ത് ക്രൂ അംഗങ്ങൾ സ്ഫ്ലാഷ് ടൗൺ മുഖേന പറന്നിറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യൂറോപ്യൻ ദൗത്യം കൂടിയാണ് ആക്സിയം-3.

ആദ്യ ഘട്ടത്തിൽ 15 ദിവസമായിരുന്നു ദൗത്യത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. തുടർന്ന് ഫ്ലോറിഡയിലെ കാലാവസ്ഥ പ്രതികൂലമായതോടെ ദൗത്യം നീളുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ട് ദിവസം കൂടി ക്രൂ അംഗങ്ങൾക്ക് ഭ്രമണപഥത്തിൽ ചെലവഴിക്കേണ്ടി വന്നു. ഈ വർഷം ജനുവരി 18ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സ് ഫാൽക്കൺ-9 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.

Also Read: സംസ്ഥാനത്ത് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ വർദ്ധനവ്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

പ്രശസ്ത ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ബഹിരാകാശ യാത്രികനുമായ കമാൻഡർ മൈക്കൽ എൽപെസ്-അലെഗ്ര, പൈലറ്റ് വാൾട്ടർ വില്ലാഡെയ്, മിഷൻ സ്പെഷലിസ്റ്റുകളായ അൽപർ ഗെസെറാവ്കാൻ, മാർക്കസ് വാൻഡ് എന്നിവരാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്. ബയോമെഡിക്കൽ ഗവേഷണം, ഉറക്കവുമായി ബന്ധപ്പെട്ട പഠനം, അസ്ഥികളുടെ ആരോഗ്യം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ നിരവധി മേഖലകളിലാണ് ആക്സിയം-3 പഠനങ്ങൾ നടത്തിയത്.

shortlink

Post Your Comments


Back to top button