Latest NewsIndia

ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ച് കൊലപ്പെടുത്തി, അക്രമി ജീവനൊടുക്കി

മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്.

അഭിഷേകിനൊപ്പം ഫെയ്‌സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി. മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മൗറിസ് ഭായ് എന്നയാളുടെ ഓഫിസിൽ വച്ചാണ് സംഭവമെന്നാണു റിപ്പോർട്ട്.

അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങൾ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടർന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോർട്ട്.

സംഭവങ്ങൾ മുഴുവൻ ഫെയ്‌സ്ബുക്കിൽ ലൈവായി പോയിരുന്നു.അഭിഷേകിനെ മൗറിസ് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൊലപാതക കാരണം വ്യക്തമല്ല

മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്.

അഭിഷേകിനൊപ്പം ഫെയ്‌സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി. മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മൗറിസ് ഭായ് എന്നയാളുടെ ഓഫിസിൽ വച്ചാണ് സംഭവമെന്നാണു റിപ്പോർട്ട്.

അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങൾ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടർന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോർട്ട്.

സംഭവങ്ങൾ മുഴുവൻ ഫെയ്‌സ്ബുക്കിൽ ലൈവായി പോയിരുന്നു.അഭിഷേകിനെ മൗറിസ് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൊലപാതക കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button