ഇസ്ലാമാബാദ്: ഇന്റര്‍നെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ഹഫീസ് സെയ്ദിന്റെ മകനും ഭീകരനുമായ തല്‍ഹ സെയ്ദ് വമ്പന്‍ തേല്‍വി ഏറ്റുവാങ്ങിയെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also: ഇന്ത്യ വലിയ അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍
ലത്തീഫ് ഖോസ 117,109 വോട്ടുകള്‍ നേടിയപ്പോള്‍ തല്‍ഹ സെയ്ദിന് 2024 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഖ്വാജ സാദ് റഫീഖ് 77907 വോട്ടുകള്‍ നേടിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലാഹോറില്‍ നിന്ന് മത്സരിച്ച തല്‍ഹ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായിബയുടെ കമാന്റര്‍മാരില്‍ ഒരാളാണ്. ക്ലെറിക്കല്‍ വിംഗിന്റെ തലവനായി പ്രവര്‍ത്തിക്കുകയാണിയാള്‍. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് ഇയാള്‍ പരാജയപ്പെട്ടത്.
Leave a Comment