Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അമിതാഭ് ബച്ചന് ക്ഷണം ലഭിച്ചിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തിയിലിരുന്നു.

Read Also: അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന്‍ പണം വേണ്ടേ? മന്ത്രി സജി ചെറിയാന്‍

അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു. ബച്ചന്റെ ദർശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ജനുവരി 22 നാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത് ജനുവരി 23-നാണ്. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരതിയുടെയും ദർശനത്തിന്റെയും പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു.

Read Also: പ്രവാസിക്ക് ബീഫെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം,പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ല:മഹല്ല് കമ്മിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button