ബന്ദിപ്പൂർ: മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിൽ എത്തിച്ച കാട്ടാനയായ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ തെളിവെടുപ്പ് ഇന്നും തുടരും. അഞ്ചംഗ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫന്റ് ക്യാമ്പിലാണ് തെളിവെടുപ്പ്. ഇവിടെ എത്തിച്ച ശേഷമാണ് തണ്ണീർ കൊമ്പൻ ചരിഞ്ഞത്. കൂടാതെ, തണ്ണീർ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെ വച്ചാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയും തെളിവെടുപ്പ് നടന്നിരുന്നു. ഇന്നലെ തണ്ണീർ കൊമ്പൻ ഇറങ്ങിയ മേഖലകളാണ് സമിതി സന്ദർശിച്ചത്. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ. വിജയനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ നടന്ന തെളിവെടുപ്പിൽ സ്ഥലത്തുണ്ടായിരുന്ന ഉത്തരമേഖല സിസിഎഫ് കെ.എസ് ദീപ അടക്കമുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ തണ്ണീർ കൊമ്പന് മയക്കുവെടി വയ്ക്കേണ്ട സാഹചര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. കൂടാതെ, ഡിഎഫ്മാരായ മാർട്ടിൻ ലോവൽ, ഷജിന കരീം, ദൗത്യത്തിന് നേതൃത്വം നൽകിയ ഡോക്ടർ അജേഷ് മോഹൻദാസ്, ആർആർടി അംഗങ്ങൾ എന്നിവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.
Post Your Comments