KeralaLatest NewsNews

മന്ത്രി ഗണേഷ് കുമാറുമായി ഭിന്നത, കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഗതാഗത മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങളും തലപൊക്കി. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതോടെയാണ് മാനേജ്‌മെന്റും മന്ത്രിയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നത്. മന്ത്രിയുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Read Also: ചന്ദ്ര ബാബു നായിഡു വീണ്ടും എൻഡിഎ യിൽ ചേർന്നേക്കും: ടിഡിപി നേതാക്കളുമൊത്ത് ചർച്ചകൾക്കായി ഡൽഹിയിൽ

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തോടൊപ്പം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങള്‍ക്കെതിരെയും കെ.ബി ഗണേഷ് കുമാര്‍ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനി തുടര്‍ന്നു പോകാന്‍ കഴിയില്ല എന്ന നിലപാടാണ് ഇപ്പോള്‍ ബിജു പ്രഭാകര്‍ കൈകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ ഗണേഷ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാര്‍ തുറന്നുപറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് നിലവിലെ ഭിന്നത രൂക്ഷമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button