KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ പകർപ്പ് പ്രദർശിപ്പിക്കണം, നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 13-ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും ഹെൽത്ത് സർട്ടിഫിക്കറ്റ് പരിശോധന സമയം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടാതെ, സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റുകളും ഉടമകളുടെ കയ്യിൽ ഉണ്ടായിരിക്കണം.

ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 13-ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഭക്ഷ്യസംരംഭകരും ക്ലാസിൽ പങ്കെടുക്കേണ്ടതാണ്. അതേസമയം, പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും, വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ മുൻകൂറായി എടുക്കണം. ഇതിനുള്ള അപേക്ഷകൾ അക്ഷയാ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കാവുന്നതാണ്.

Also Read: സൗജന്യ റേഷൻ പദ്ധതിക്കൊപ്പം 3 പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി മോദി: വൈദ്യുതി ബിൽ പൂജ്യമാക്കാനും പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button