കൊച്ചി: കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണം നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ പെൻഷൻ പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാതികമായി പെൻഷനും പരിഷ്‌കരിക്കണമെന്നായിരുന്നു ജീവനക്കാർ ഉന്നയിച്ച ആവശ്യം.
Post Your Comments