KeralaMollywoodLatest NewsNewsEntertainment

മമ്മി മുസ്ലീമും പപ്പ ഹിന്ദുവും കമ്യൂണിസ്റ്റുകാരനായ വരന്‍! കുടുംബത്തെക്കുറിച്ച് നടി സോനു അന്ന ജേക്കബ്

കോഴിക്കോട് പ്രൊമോഷന് വന്നപ്പോള്‍ പുള്ളിയുടെ വീട്ടിലാണ് താമസിച്ചത്.

അലമാര എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ സഹോദരി വേഷത്തിലൂടെ ശ്രദ്ധ നേടിയ നടി സോനു അന്ന ജേക്കബ് കുടുംബത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. മാച്ച്‌ബോക്‌സ് എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ നിഖിലുമായി പ്രണയത്തിലായതിനെ പറ്റി സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിൽ സോനു പങ്കുവച്ചു.

READ ALSO: വ്യോമസേന യൂണിഫോം ധരിച്ച്‌ ചുംബന രംഗങ്ങള്‍: ഫൈറ്റര്‍ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

അലമാര എന്ന ചിത്രത്തിന് ശേഷം മാച്ച്‌ബോക്‌സ് എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ആ മൂവിയില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഇതിന്റെ ലൊക്കേഷനും അവിടെയുള്ള ആളുകളോടൊന്നും എനിക്ക് തീരെ ഇഷ്ടം തോന്നിയിരുന്നില്ല. ഏറ്റവും ഇഷ്ടക്കേട് തോന്നിയത് സിനിമയുടെ എഴുത്തുകാരനായ നിഖിലിനോടാണ്. ആരോടും മിണ്ടാതെ ഭയങ്കര ജാഡയിട്ട് നടക്കുകയാണ് ആള്‍. ഇയാളെ ഇഷ്ടപ്പെട്ടില്ലെന്ന് വീട്ടില്‍ പോയിട്ട് വരെ ഞാന്‍ കുറ്റം പറഞ്ഞിരുന്നു. പ്രൊമോഷന്‍ സമയത്ത് ഞാന്‍ അവതാരകയായി പോയി. തിരുവനന്തപുരം തൊട്ട് കോഴിക്കോട് വരെ എല്ലാ കോളേജുകളിലും ഞങ്ങള്‍ ഒരുമിച്ച്‌ പോയി തുടങ്ങിയതോടെ നല്ല സൗഹൃദം തുടങ്ങി.

പ്രൊമോഷനുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മലപ്പുറത്ത് ഒരു കോളേജില്‍ പോയി. അവിടെ കുറേ ആണ്‍കുട്ടികളുടെ നടുവില്‍ ഞാനും നടി ദര്‍ശനയും കുടുങ്ങി പോയി. അവരെല്ലാവരും ചുറ്റിനും നിന്ന് കളറുള്ള പൊടിയൊക്കെ വാരി എറിയുകയാണ്. ആ സമയത്ത് നായകനെ പോലെ അദ്ദേഹം ഞങ്ങളെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു. ഇതോടെ അതുവരെ പുള്ളിയെ പറ്റി ഉണ്ടായിരുന്ന ഇമേജ് മാറി. ആള്‍ മിണ്ടിയില്ലെങ്കിലും ആവശ്യം വരുമ്പോള്‍ കൂടെ ഉണ്ടാവുമെന്ന് തോന്നി.

പിന്നെ സംസാരിച്ച്‌ തുടങ്ങി, മെസേജുകള്‍ അയച്ചു. കോഴിക്കോട് പ്രൊമോഷന് വന്നപ്പോള്‍ പുള്ളിയുടെ വീട്ടിലാണ് താമസിച്ചത്. അവിടുത്തെ മമ്മിയും ഡാഡിയും ഏട്ടനുമൊക്കെയായി കമ്പനിയായി. ചേട്ടനാണ് ഈ കുട്ടിയെ ഇഷ്ടപ്പെട്ടു, കല്യാണം ആലോചിച്ചാലോ എന്ന് പറയുന്നത്. മമ്മിയ്ക്കുും ഡാഡിയുമൊക്കെ വലിയ സ്‌നേഹമായിരുന്നു. ഈകാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. രണ്ടാളും വേറെ കാസ്റ്റാണ്. പിന്നെ പുള്ളി കമ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ട് മതമെന്ന് ഒന്നുമില്ല. മാത്രമല്ല നിഖിലേട്ടന്റെ മമ്മി മുസ്ലീമാണ്. ഡാഡി ഹിന്ദുവും ചേച്ചി ബ്രാഹ്മിനും ഞാന്‍ ക്രിസ്ത്യാനിയുമാണ്. അങ്ങനൊരു മതസൗഹൃാര്‍ദ കുടുംബമാണ് ഇപ്പോഴുണ്ടായത്. എല്ലാവരും ഉണ്ട്. എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ മമ്മിയ്ക്കും അനിയനും കുഴപ്പമില്ലായിരുന്നു. പക്ഷേ പപ്പയ്ക്ക് ആദ്യം താല്‍പര്യം തോന്നിയില്ല. പതുക്കെ പപ്പയെയും ഓക്കെയാക്കി എടുത്തു’ സോനു പറയുന്നു.

shortlink

Post Your Comments


Back to top button