തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാര് അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താം.
read also: ഡോ. വന്ദന കൊലക്കേസിൽ അച്ഛൻ നൽകിയ ഹർജിയും പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി ഹൈക്കോടതി
ഗണേഷ്കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
Post Your Comments