Latest NewsKerala

പത്തനംതിട്ട 16-കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവുൾപ്പെടെ 19 പ്രതികൾ

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16-കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായവരില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും. ഡി.വൈ.എഫ്.ഐ. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസ് ഉള്‍പ്പെടെ നാലുപേരാണ് കേസില്‍ ഇതുവരെ പിടിയിലായവര്‍. കേസില്‍ ആകെ 19 പ്രതികളാണുള്ളത്. പ്രതിയായ ജോയല്‍ തോമസ് കഴിഞ്ഞദിവസം രാത്രിയാണ് പോലീസില്‍ കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത ഒരാളും സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ആകെ 19 പ്രതികളുള്ള പോക്‌സോ കേസില്‍ കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരേയാണ് കുറ്റംചുമത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയില്‍നിന്ന് നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ഇത് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുകയുമായിരുന്നു.

തുടര്‍ന്ന്, ചിത്രം കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്‌തെന്നുമാണ് പരാതി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഉപദ്രവിച്ചത്. മറ്റുചിലര്‍ കുട്ടിയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും ഉപദ്രവിച്ചു.

വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയതോടെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഈ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിന് വിവരം കൈമാറുകയും കേസെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button