Latest NewsIndiaNews

ഗോപി മഞ്ചൂരിയന് വിലക്കേർപ്പെടുത്തി ഈ നഗരം: കാരണമിത്

ന്യൂഡൽഹി: ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. എന്നാൽ ഗോപി മഞ്ചൂരിയന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ ഒരു നഗരം. ഗോവയിലെ മാപുസ എന്ന നഗരത്തിലാണ് ഗോബി മഞ്ചൂരിയൻ നിരോധിച്ചത്. വിഭവത്തിൽ ഉൾപ്പെടുത്തുന്ന ചില സിന്തറ്റിക് നിറങ്ങൾ ഉയർത്തുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മാപുസ മുനിസിപ്പൽ കൗൺസിൽ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

Read Also: കാത്തിരിപ്പ് അവസാനിക്കുന്നു! എംസിഎഫിൽ നിന്നും പുറത്തിറങ്ങാൻ പോകുന്നത് എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

നഗരത്തിലെ സ്റ്റാളുകളിൽ ഇനിമുതൽ ഗോബി മഞ്ചൂരിയൻ വിൽക്കാൻ പാടുള്ളതല്ലെന്നാണ് ഉത്തരവ്. നേരത്തെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹ് ഫെയറിനോട് അനുബന്ധിച്ച് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ മഞ്ചൂരിയന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മോർമുഗാവ് മുനിസിപ്പൽ കൗൺസിലിൽ ഗോബി മഞ്ചൂരിയൻ വിൽക്കരുതെന്നായിരുന്നു അധികൃതർ 2022 ൽ നൽകിയ നിർദ്ദേശം.

ഗോബി മഞ്ചൂരിയൻ പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് നിറങ്ങളാണെന്നായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ കണ്ടെത്തൽ.

Read Also: പിണറായി കാലം; മുഖ്യന്റെ കാലിത്തൊഴുത്തിന് 44 ലക്ഷം, ആത്മഹത്യ ചെയ്തത് 42 കർഷകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button