എറണാകുളം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തില്‍ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധന ആരംഭിച്ചത്.
ആലുവ കോര്‍പറേറ്റ് ഓഫീസിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. ഡയറിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നല്‍കാത്ത സേവനത്തിന് കോടികളാണ് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിഫലം കൈപ്പറ്റിയത്. എന്തൊക്കെ സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കാന്‍ ഇതുവരെയും വീണയ്ക്കും സംഘത്തിനുമായിട്ടില്ല.
അതേസമയം, അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.
Post Your Comments