തട്ടിയെടുത്ത എല്ലാ ഹിന്ദുക്ഷേത്രങ്ങളും തിരിച്ചുപിടിക്കും, 2029ല്‍ കാശിയിലും മഥുരയിലും പ്രാണ പ്രതിഷ്ഠ നടക്കും

ന്യൂഡല്‍ഹി: ഇസ്ലാമിക അധിനിവേശക്കാര്‍ തട്ടിയെടുത്ത ഓരോ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുന്നത് വരെ നിയമ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജ്ഞാന്‍ വാപി ഹിന്ദുപക്ഷ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍.

Read Also: തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപകരുടെ സമരം, 19 കോടി തട്ടിച്ചു: കമ്പനിയുടെ എം.ഡി കോണ്‍ഗ്രസ് നേതാവ്

1989 മുതല്‍ രാം ലല്ലയ്ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് തന്റെ ഭാഗ്യമാണെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘അതൊരു മികച്ച പഠനാനുഭവമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജ്ഞാനവാപി കേസ് ഒരു വക്കീലിന്റെ കര്‍മ്മം മാത്രമല്ല. ആന്തരികമായി, ഞാന്‍ എന്റെ ഹിന്ദു മനസാക്ഷിയില്‍ നിന്നുള്ള ഒരു അപേക്ഷകന്‍ കൂടിയാണ്. ഒരു അഭിഭാഷകനും നിങ്ങള്‍ക്ക് ഉറപ്പോടെ ടൈംലൈന്‍ നല്‍കാന്‍ കഴിയില്ല, എന്നാല്‍ ഒരു ഹിന്ദു എന്ന നിലയില്‍, 2029ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിലും മഥുരയിലും പ്രാണ്‍ പ്രതിഷ്ഠ നടത്തുമെന്ന് ആത്മാഭിമാനമുള്ള ഹിന്ദുവെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു’.

Share
Leave a Comment