തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ഈ വാർത്തയിൽ പ്രതികരിച്ച് പന്ന്യന്‍ രവീന്ദ്രന്‍.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളൊന്നും തീരുമാനങ്ങളല്ലെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. അത് വെറും പ്രതീക്ഷയല്ല. അവിടെയുള്ള ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പില്‍ എന്റെ പേര് എല്ലാ കാലത്തും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ലിസ്റ്റില്‍ ഒന്നാമനായിട്ടും പേര് വരും. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് പറഞ്ഞതാണ്. അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാര്‍ഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്’- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Post Your Comments