മുംബൈ : കാര്‍ നിറയെ സൈന്യത്തിന്റെ പുതിയ കോംബാറ്റ് യൂണിഫോമുമായെത്തിയ യുവാവ് പിടിയില്‍. സുരേഷ് ഖത്രി എന്ന യുവാവിനെയാണ് മഹാരാഷ്ട്ര മിലിട്ടറി ഇന്റലിജന്‍സും പോലീസും പിടികൂടിയത്. നാസിക്കിലെ ദേവ്ലാലി ക്യാമ്പ് ഏരിയയിലാണ് സുരേഷ് താമസിക്കുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. ചോദ്യം ചെയ്യലിന് ശേഷം അഹമ്മദ്നഗറിലെ ഭിംഗര്‍ ക്യാമ്പ് പോലീസ് സുരേഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘമാണ് സുരേഷിനെ ചോദ്യം ചെയ്യുന്നത്.
Read Also: വിവാഹ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു; വരന്റെ വീടിന് തീപിടിച്ചു
കാറില്‍ നിന്ന് 40 സൈനിക യൂണിഫോമുകള്‍ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്ക് രാജസ്ഥാന്‍, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പുതിയ കോംബാറ്റ് യൂണിഫോം വാങ്ങിയയാള്‍ ആരാണെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും സൈന്യവും പോലീസും സംയുക്തമായി അന്വേഷിക്കുന്നുണ്ട്.
സൈനിക താവളങ്ങള്‍ ലക്ഷ്യമിടാനുള്ള പദ്ധതിയുണ്ടാകുമെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.
Post Your Comments