ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഉപവാസം നടത്തുമെന്ന സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യയോട് വീട് മാറണമെന്ന ആവശ്യം ഉന്നയിച്ച് റെസിഡന്‍സ് അസോസിയേഷന്.
എന്നാല്‍, തന്നോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട ഡല്‍ഹിയിലെ റെസിഡന്‍സ് അസോസിയേഷന് മറുപടിയുമായി സുരണ്യ അയ്യര്‍ രംഗത്ത് എത്തി. താന്‍ താമസിക്കുന്നത് പ്രസ്തുത റെസിഡന്‍സ് അസോസിയേഷനുള്ള സ്ഥലത്തല്ലെന്ന് സുരണ്യ പറഞ്ഞു.
തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജംഗ്പുരയിലെ റെസിഡന്‍സ് അസോസിയേഷനാണ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ സുരണ്യക്കുമെതിരെ രംഗത്തെത്തിയത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ച സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കോളനിയിലെ താമസക്കാര്‍ പരാതിപ്പെട്ടു എന്നാണ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി നോട്ടീസില്‍ പറഞ്ഞത്.
Post Your Comments