Latest NewsNewsIndia

രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ: ദിവസങ്ങൾ അറിയാം, പ്രത്യേകതകളും

അയോധ്യ: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിൽ ഈ വർഷം 12 ഉത്സവങ്ങൾ ആഘോഷിക്കും. അയോധ്യയിലെ രാമക്ഷേത്രം 2024 ലെ ഉത്സവ കലണ്ടർ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയത്. ഫ്രെബ്രുവരി 14 ആദ്യത്തെ ഉത്സവം. ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ആഘോഷമായി കൊണ്ടാടും. രാമനവമി, സീതാ നവമി, നരസിംഹ ജയന്തി, സാവൻ ജുല ഉത്സവ്, ജന്മാഷ്ടമി, ബവന്ദ്വാദശി, വിജയദശമി, ശരദ് പൂർണിമ, ദീപാവലി, വിവാഹ പഞ്ചമി, മകര സംക്രാന്തി എന്നിവ ക്ഷേത്രപരിസരത്ത് വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ‌ ​ഗോവിന്ദ് ദേവ​ഗിരി പറഞ്ഞു.

ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഈ വർഷം ക്ഷേത്രപരിസരത്ത് ആഘോഷിക്കുന്ന 12 ഉത്സവങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രാം ലല്ലയെ ക്ഷേത്രത്തിൽ ഇരുത്തി ഹിന്ദു ആചാരപ്രകാരം എല്ലാ മതപരമായ ചടങ്ങുകളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവഗിരി പറഞ്ഞു.

വർഷം മുഴുവനും അയോധ്യ വിവിധ മേളകൾക്കും ഉത്സവങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നു. ശ്രാവൺ ജൂല മേള (ജൂലൈ-ഓഗസ്റ്റ്), പരിക്രമമേള (ഒക്ടോബർ-നവംബർ), രാം നവമി (മാർച്ച്-ഏപ്രിൽ), രഥയാത്ര (ജൂൺ-ജൂലൈ), സരയൂ സ്നാൻ (ഒക്ടോബർ-നവംബർ), രാം വിവാഹം (നവംബർ), രാമായണ മേള (ഡിസംബർ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.മാർച്ച്, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ഭാരത് കുണ്ഡ് മേള, ബാലർക്ക് തീർത്ത് മേള എന്നിവയും ഇവിടെ ആഘോഷിക്കപ്പെടുന്ന പ്രധാന മേളകളും ഉത്സവങ്ങളുമാണ്.

ഉത്സവാഘോഷങ്ങൾക്ക് പൊതുജന പങ്കാളിത്തം ഉണ്ടാകില്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങൾക്ക് സെലിബ്രിറ്റികളെ ക്ഷണിക്കും. ഇത് സാധാരണക്കാർക്ക് നേരിട്ട് കാണുന്നതിനായി തത്സമയം സംപ്രേഷണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button