Latest NewsIndiaNews

എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍

ജ്ഞാൻവാപിയില്‍ 31 വർഷത്തിന് ശേഷം ഇന്ന് പൂജ നടന്നു.

ലക്നൗ: ജ്ഞാൻവാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താൻ അനുമതി നല്‍കികൊണ്ട് വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഇനി മുതൽ ജ്ഞാൻവാപിയില്‍ എല്ലാ ദിവസവും അഞ്ച് തവണ ആരതി നടത്താമെന്ന് ജ്ഞാൻവാപി കേസില്‍ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചു.

read also: കേരളം ചുട്ടുപൊള്ളും! ഫെബ്രുവരിയിൽ ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദിവസവും അഞ്ച് തവണ ആരതി, പുലർച്ചെ 3.30-ന് മംഗളപൂജയും ഉച്ചയ്‌ക്ക് 12 മണിക്ക് ഭോഗ് പൂജയും നടത്തും. വൈകുന്നേരം നാല് മണിക്കും ഏഴ് മണിക്കും പ്രത്യേക പൂജകളും നടക്കും. ജ്ഞാൻവാപിയില്‍ 31 വർഷത്തിന് ശേഷം ഇന്ന് പൂജ നടന്നു. വാരാണസി ജില്ല മജിസ്ട്രേറ്റ് എസ് രാജലിംഗവും കമ്മിഷണർ അശോക് മുത്തയും ചേർന്നാണ് പൂജയ്‌ക്ക് മേല്‍നോട്ടം വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

shortlink

Post Your Comments


Back to top button