‘എന്റെ പേര് ഷജ്‌ന എന്നാണ്, ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടി ഇടി ഒക്കെ കിട്ടിട്ടുണ്ട്’: ആക്ടിവിസ്റ്റ് ദിയ സന

സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. മലയാളം ബിഗ് ബോസിലൂടെയാണ് ഇവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സാമൂഹ്യ രംഗത്ത് സജീവമായിരുന്നു താരം. ഇടയ്ക്ക് വിമര്‍ശനാത്മകമായിട്ടുള്ള എഴുത്തുമായിട്ടും താരം എത്താറുണ്ട്. ഇപ്പോള്‍ തനിക്കിങ്ങനെ തുറന്ന് സംസാരിക്കേണ്ടി വന്നതാണ്. നമ്മുടെ ഇടയിലെ മനുഷ്യര്‍ തന്നെ നമ്മളെ ഒഴിവാക്കുന്ന പ്രവണതകള്‍ കൂടി വരുന്നുണ്ടെന്നും ഇതിലൂടെ പലര്‍ക്കും വേദികള്‍ നിഷേധിക്കപ്പെടുകയാണെന്നും താരം പറയുന്നു. മാത്രമല്ല അര്‍ഹത ഉള്ള മനുഷ്യരെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നുണ്ടെന്നും പോസ്റ്റിലൂടെ ദിയ സന വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

എന്റെ പേര് ഷജ്ന.. ദിയ സന എന്ന് പറഞ്ഞാലേ അറിയൂ.. ഞാനൊരു മുസ്ലിം സ്ത്രീ ആണ്… 10 കൊല്ലമായി സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായും ഉണ്ട്..
ഇപ്പൊ ഇത്ര വെടിപ്പായിട്ട് പറയേണ്ടി വരുന്നത് എന്റെ ഭാഷ എന്റെ രീതികൾ ഞാൻ പ്രവർത്തിക്കുന്നതൊക്കെ മറ്റുള്ളവർക് നല്ല ബുദ്ധിമുട്ടാണ്.. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട വേദികൾ പലതും എന്നെ നിരസിക്കുന്നുണ്ട്..
ഞാൻ ഒരു ഷോയുടെ ഭാഗമായത് കൊണ്ട് മാത്രമാണ് എന്റെ ജോലികൾ പലതും നടന്നുപോകുന്നത്.. എനിക്ക് പക്ഷെ സാമൂഹ്യപ്രവർത്തന രംഗത്ത് നിന്നുതന്നെ പ്രവർത്തിക്കാനും സംസാരിക്കാനുമാനിഷ്ടം… ആര് തന്നെ തള്ളി പറഞ്ഞാലും നല്ല കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്… അത്കൊണ്ട് തന്നെയാ അന്തസായി വിളിച്ചു പറയുന്നത്..
നല്ലോണം അടി ഇടി ഒക്കെ കിട്ടിട്ടുണ്ട്.. നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു..
നമ്മുടെ ഇടയിലെ മനുഷ്യർ തന്നെ നമ്മളെ ഒഴിവാക്കുന്ന പ്രവണതകൾ കൂടി വരുന്നുണ്ട്… പലർക്കും വേദികൾ നിഷേധിക്കുന്നു.. അർഹത ഉള്ള മനുഷ്യരെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നു..
ഇത് പറയേണ്ടി വന്നതാണ്.. പലരുടെയും ഇമോഷൻസ് പലതാണ്.. എനിക്ക് പറയണമെന്ന് തോന്നി പറഞ്ഞു.. ഇനി ഇതും കൊണ്ട് എന്നോട് അടുത്ത വല്ലതും പറഞ്ഞു വന്നാൽ മത്തായിക് മൈരാണ്.. ??? എന്നെ സ്നേഹിക്കുന്നവരോട് സ്നേഹം മാത്രം ഉമ്മകൾ

Share
Leave a Comment