Latest NewsNewsIndia

മാലിദ്വീപിനെ തഴഞ്ഞ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍, ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടിവ്

മാലിദ്വീപ്: ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയേയും മാലിദ്വീപിലെ മന്ത്രിമാരും ഭരണപക്ഷവും അവഹേളിച്ചതിന് പിന്നാലെ അവിടേയ്ക്ക് എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.

Read Also: 16കാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികള്‍ക്ക് 90 വര്‍ഷം തടവും 40000 രൂപ പിഴ ശിക്ഷയും

ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം ഡിസംബറില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കില്‍ ജനുവരിയില്‍ ഇത് അഞ്ചാം സ്ഥാനത്തേക്ക് ആയി. മാലിദ്വീപ് ടൂറിസം മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ അധികവും അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തിരുന്ന ഇടമായിരുന്നു മാലിദ്വീപ്.

ജനുവരി മാസം 28 വരെ 13,989 പേര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലെത്തിയത്. രാജ്യത്തിന്റെ ടൂറിസം വിപണിയുടെ എട്ട് ശതമാനം വരുമിത്. നേരത്തെ 23.4 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ഇതോടെ വിദേശ സഞ്ചാരികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തായി.

2023 ഡിസംബറില്‍ 1,74,416 റഷ്യന്‍ പൗരന്മരാണ് മാലിദ്വീപിലെത്തിയത്. ഇതോടെ 24.1 ശതമാനം വിപണി വിഹിതവുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 1,61,751 വിനോദസഞ്ചാരികളുമായി 23.4 ശതമാനം വിഹിതവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഇതിനിടെയാണ് നയതന്ത്ര ബന്ധം ആടിയുലഞ്ഞത്. ഇതോടെ സഞ്ചാരികളുടെ എണ്ണവും വിപണി വിഹിതവും ഗണ്യമായി കുറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button