പാലക്കാട്: കേരളത്തിൽ നിന്നും രാമനഗരിയായ അയോധ്യയിലേക്കുള്ള ആദ്യത്തെ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. നാളെ വൈകിട്ട് ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ഒലവങ്കോട് നിന്നും രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ട ആസ്ത സ്പെഷ്യൽ സർവീസിൽ ബുക്കിംഗ് മുഖേന മാത്രമാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.
നാളെ പുറപ്പെടുന്ന ട്രെയിൻ മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷമാണ് അയോധ്യയിൽ എത്തിച്ചേരുക. അന്നേ ദിവസം വൈകിട്ട് തന്നെ പാലക്കാടേക്കുള്ള മടക്കയാത്രയും ഉണ്ടായിരിക്കും. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം ജോലോർപേട്ട, ഗോമതി നഗർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെ കഴിഞ്ഞാൽ അടുത്ത സർവീസുകൾ ഫെബ്രുവരി 2, 9, 14, 19, 24, 29 തീയതികളിൽ ഉണ്ടായിരിക്കും.
വരും ദിവസങ്ങളിൽ കോയമ്പത്തൂർ, നാഗർകോവിൽ, തിരുവനന്തപുരം പാതയിലൂടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ റെയിൽവേ നടത്തുന്നുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
Post Your Comments