ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ വനിതകളടക്കമുള്ള ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 381 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താൽപ്പര്യവും ഉള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാനാകും. ഫെബ്രുവരി 21 വരെ അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.സി (ടെക്) പുരുഷന്മാർ- 350 ഒഴിവ്, എസ്.എസ്.സി (ടെക്) സ്ത്രീകൾ- 29 ഒഴിവുകളാണ് ഉള്ളത്. കൂടാതെ, വീരമൃത്യു വരിച്ച സേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് 2 ഒഴിവുമുണ്ട്.
ഉദ്യോഗാർത്ഥികൾ 1997 ഒക്ടോബർ രണ്ടിനും 2004 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എൻജിനീയറിംഗ് ബിരുദം പാസായവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാവുന്നതാണ്. അവസാന വർഷ വിദ്യാർത്ഥികൾ ഈ വർഷം ഒക്ടോബർ മാസത്തിനകം മുഴുവൻ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും മാർക്ക് ഷീറ്റുകൾ നിർബന്ധമായും സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ വച്ച് 49 ആഴ്ചത്തെ പരിശീലനം ഉണ്ടാകും. ഇതിനുശേഷമാണ് നിയമനം നടത്തുക.
Post Your Comments