KeralaLatest NewsNews

‘കേരളം ആകെ തകർന്ന് പാപ്പരായി, കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം പൊട്ടിപ്പാളീസായി’: കേൾക്കുന്നതൊന്നും സത്യമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം ആകെ തകർന്ന് പാപ്പരായിയെന്ന നിലയിലുള്ള പ്രചാരണത്തിന് പിന്നിലുള്ള സത്യാവസ്ഥ വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിൽ പ്രതിസന്ധികളുണ്ടെന്നും എന്നാൽ, അതു മറികടക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

Read Also: ഹമാസ് ആക്രമണത്തിന് സഹായം ചെയ്തു, ഐക്യരാഷ്ട്രസഭ ഏജന്‍സിക്കെതിരെ റിപ്പോര്‍ട്ട്: കടുത്ത നടപടികളുമായി പാശ്ചാത്യ രാജ്യങ്ങള്‍

കേന്ദ്ര വിഹിതത്തിൽ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെലവോ ക്ഷേമപദ്ധതികളോ കുറച്ചിട്ടില്ല. ഈ വർഷം ചെലവ് 1,70,000 കോടിയാകും. തനതു നികുതി വരുമാനത്തിൽ വലിയ മുന്നേറ്റം നേടാനായതുകൊണ്ടാണ് കേരളത്തിന് ഇത്രയെങ്കിലും പിടിച്ചു നിൽക്കാനായത്. 47,000 കോടിയായിരുന്ന നികുതി വരുമാനമാണ് രണ്ടു വർഷംകൊണ്ട് 71,000 കോടിയായി ഉയർത്തിയത്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയർന്നതാണെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

അതേസമയം, കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക മരവിപ്പ് നേരിടുന്നുണ്ടെന്ന് നേരത്തെ ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അടുത്ത വർഷം മുതൽ ലോകത്താകെ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. സിമന്റിന്റെ വില കുറഞ്ഞതു തന്നെ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ സൂചനയാണ്. യുദ്ധം അതിനൊരു കാരണമാണ്. പരമാവധി പണം ജനങ്ങളിലെത്തിച്ചാണ് ഇതിനു പരിഹാരം കാണേണ്ടത്. കേന്ദ്ര സർക്കാരിനാണ് ഇത്തരം ഇടപെടലുകൾ ഫലപ്രദമായി നടത്താൻ കഴിയുക. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം കേരളത്തിനു ലഭിക്കേണ്ട തുകയിൽ 57,000 കോടി രൂപ കുറയുമെന്നാണ് നമ്മുടെ കണക്ക്. 1,70,000 കോടി രൂപ ഒരു വർഷം ചെലവാക്കുന്ന സംസ്ഥാനത്തിന് 57,000 കോടി കുറവു വന്നാൽ എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button