ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹം ഒരുക്കിയ ശില്‍പി അരുണ്‍ യോഗിരാജ് ഇനി കുരുക്ഷേത്രയിലെ ശ്രീകൃഷ്ണന്റെ ഭീമാകാരമായ വിഗ്രഹം ഒരുക്കും . മഹാഭാരത സമയത്ത് അര്‍ജുനനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭഗവാന്‍ കൃഷ്ണന്റെ രൂപമാണ് അരുണ്‍ യോഗിരാജ് ഒരുക്കുക. അതേസമയം പുതിയ വിഗ്രഹം എവിടെയാണ് പ്രതിഷ്ഠിക്കുന്നത് എന്നതിനെ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Also: പടക്കനിർമാണശാലയിൽ സ്‌ഫോടനം: മലയാളികൾ ഉൾപ്പെടെ 3 പേർ മരിച്ചു
ധര്‍മ്മനഗരിക്ക് പ്രത്യേക പകിട്ട് നല്‍കുന്നതും ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയതുമായി കണക്കാക്കപ്പെടുന്നതുമായ ബ്രഹ്മസരോവറിന്റെ കിഴക്കന്‍ തീരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന 18 നിലകളുള്ള ജ്ഞാന മന്ദിറിന്റെ ശ്രീകോവിലിലാണ് ഈ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുക എന്നതാണ് സൂചന
അര്‍ജുനനും നാല് കുതിരകളുള്ള രഥവും ഇതിലുണ്ടാകും. ശ്രീരാമ വിഗ്രഹത്തിന്റെ മാതൃകയില്‍, നേപ്പാളിലെ ഗണ്ഡക് നദിയില്‍ നിന്ന് ഖനനം ചെയ്ത കല്ലുകൊണ്ടാണ് ഈ വിഗ്രഹവും നിര്‍മ്മിക്കുക.
മൂന്ന് ഏക്കര്‍ സ്ഥലത്ത് 18 നിലകളുള്ള ജ്ഞാനമന്ദിരമാണ് നിര്‍മിക്കുന്നതെന്ന് ശ്രീ ബ്രഹ്മപുരി അന്നക്ഷേത്ര ട്രസ്റ്റ് ഗ്യാന്‍ മന്ദിറിന്റെ സ്ഥാപകന്‍ സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ അര്‍ജുനന് സന്ദേശം നല്‍കുന്ന കൃഷ്ണന്റെ ഭീമാകാരമായ ചിത്രം സ്ഥാപിക്കും. ഇതിനായി ശില്‍പി അരുണ്‍ യോഗിരാജുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അതിനുള്ള പദ്ധതി ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ പ്രശസ്ത ശില്‍പി അരുണ്‍ യോഗിരാജും ക്ഷേത്രം സന്ദര്‍ശിക്കും.- സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു.
Post Your Comments