കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മടവൂര്‍ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വര്‍ക്കലയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്.
രാത്രി ഏറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ബഡ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തി ജോലി ചെയ്തിരുന്ന ബസിലാണ് പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. കുട്ടിയുടെ അവസ്ഥ മനസിലാക്കിയ പ്രതി പ്രണയം നടിച്ച് അടുപ്പത്തിലാവുകയായിരുന്നു.
വര്‍ക്കല ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പിടിയിലായ സജീര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇന്ന് വൈകീട്ടോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ വര്‍ക്കലയിലെത്തിച്ച് തെളിവെടുത്തു.
Post Your Comments