ഇംഫാൽ: മണിപ്പൂരില്‍ ഇംഫാലിന് സമീപം വീണ്ടും സംഘർഷം. ഒരാള്‍ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വില്ലേജ് ഡിഫൻസ് വാളണ്ടിയർ ആണ് കൊല്ലപ്പെട്ടത്. തോക്കുകളും ബോംബുകളും ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.
READ ALSO: ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ചു: യുവാവിന് ഗുരുതര പൊള്ളൽ
9 മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
Post Your Comments