Latest NewsNews

ചക്ക കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ഇടുക്കി: ചക്ക കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൗന്ദര്‍രാജ് മരിച്ചു. ബി എല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍രാജ് ആണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണ കാരണം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൗന്ദര്‍രാജിന് ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരിച്ചത്.

Read Also: ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥിതിക്ക് ഇസ്ലാം മതവിശ്വാസികള്‍ ഗ്യാന്‍വാപി മസ്ജിദില്‍ നിന്ന് ഒഴിയണം

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സൗന്ദര്‍രാജനെ കാട്ടാന ആക്രമിച്ചത്. കൃഷിയിടത്തില്‍ സൗന്ദര്‍രാജിനൊപ്പം മകളുടെ മകനും ഉണ്ടായിരുന്നു. വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നതിനാല്‍ സൗന്ദര്‍രാജന് രക്ഷപ്പെടാന്‍ സാധിച്ചില്ല. മകളുടെ മകനായിരുന്നു നാട്ടുകാരെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ കൃഷിയിടത്തില്‍ എത്തിയപ്പോഴും കാട്ടാന അവിടെത്തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ തുരത്തിയ ശേഷം സൗന്ദര്‍രാജനെ ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചില്‍ ഗുരുതര പരിക്കേറ്റ സൗന്ദര്‍രാജന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button