ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മികച്ച നേട്ടം കൈവരിച്ച് ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിട്ട കനത്ത ഇടിവിന്റെ ട്രാക്കിൽ നിന്നാണ് ഇന്ന് നേട്ടത്തിലേക്ക് കര കയറിയത്. ബിഎസ്ഇ സെൻസെക്സ് 689 പോയിന്റ് നേട്ടത്തിൽ 71,060-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 215 പോയിന്റ് നേട്ടത്തിൽ 21,435-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 50-ൽ ഇന്ന് 43 ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ബിഎസ്ഇയിൽ വ്യാപാരം ചെയ്ത 3,884 കമ്പനികളുടെ ഓഹരികളിൽ 2,406 എണ്ണം നേട്ടത്തിലും, 1393 എണ്ണം നഷ്ടത്തിലുമായിരുന്നു. 85 ഓഹരികളുടെ വില മാറിയില്ല.
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഇന്ത്യയിലെ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സെബി സാവകാശം നൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് ഓഹരി വിപണിക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഇന്നലെ കനത്ത നഷ്ടം നേരിട്ട എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ ഇന്ന് വലിയ രീതിയിലാണ് നേട്ടം കൈവരിച്ചത്. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ബിപിഎൽ, കൊച്ചിൻ ഷിപ്പിയാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.
Also Read: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കം: ആഘോഷം 42 ദിവസം
Post Your Comments