MollywoodLatest NewsKeralaCinemaNewsEntertainment

‘ജയ് ശ്രീറാം…’: രാമന്റെയും സീതയുടെയും ചിത്രവുമായി സംയുക്ത

അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയില്‍ പ്രതികരിച്ച് നടി സംയുക്ത. രാമന്റെയും സീതയുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംയുക്തയുടെ പ്രതികരണം. വനവാസ കാലത്തെ ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി സംയുക്ത നല്‍കിയിരിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു. സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത് എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്.

നേരത്തെ, പ്രാണ പ്രതിഷ്ഠയെ അനുകൂലിച്ച് നടി രേവതി രംഗത്ത് വന്നിരുന്നു. ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. രേവതിക്ക് നേരെ സൈബർ ആക്രമണം ശക്തമായതോടെ നടി നിത്യ മേനോൻ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും രേവതി വ്യക്തമാക്കിയിരുന്നു. ജയ് ശ്രീറാം വിളിയോട് കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഇന്‍സ്റ്റഗ്രാം പേജില്‍ രം ലല്ലയുടെ ചിത്രം പങ്കുവെച്ചത്.

അതേസമയം, പ്രാണ പ്രതിഷ്ഠയെ വിമർശിച്ച് നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, കനി കുസൃതി, ആഷിഖ് അബു, കമല്‍ കെ.എം, ജിയോ ബേബി, മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അയോദ്ധ്യ വിഷയത്തില്‍ ഇവർ നിലപാട് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button