KeralaLatest NewsNews

ആരാകും കോടിപതി! ക്രിസ്തുമസ് ന്യൂയർ ബംബർ നറുക്കെടുപ്പ് ഇന്ന്

ഇത്തവണ 40 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംബർ ഇന്ന് നറുക്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ഗോർഖിഭവനിൽ വച്ച്, ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ബംബറിന്റെ ഒന്നാം സമ്മാനത്തുക 20 കോടി രൂപയാണ്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് 9 സീരീസുകളിലെ അതേ നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

ഇത്തവണ 40 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 50 ലക്ഷം ടിക്കറ്റാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. മൂന്നാം സമ്മാനമായി 30 പേർക്ക് 10 ലക്ഷം, നാലാം സമ്മാനമായി 20 പേർക്ക് 3 ലക്ഷം വീതവും, അഞ്ചാം സമ്മാനമായി 20 പേർക്ക് 2 ലക്ഷം രൂപ വീതവും നൽകും. 400 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. കഴിഞ്ഞ വർഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. അതേസമയം, ഇന്ന് സമ്മർ ബംബർ ലോട്ടറിയുടെ പ്രകാശനം നിർവഹിക്കുന്നതാണ്. സമ്മർ ബംബർ ടിക്കറ്റിന്റെ ബ്ലോ അപ്പ് സിനിമാതാരം സോനാ നായർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും.

Also Read: മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ കമ്പനി, പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉടൻ

shortlink

Related Articles

Post Your Comments


Back to top button