കുട്ടികളെ ലൈംഗികമായി അവതരിപ്പിക്കുന്ന പരസ്യമെന്ന വിമർശനം ഉയരുന്നതിനു പിന്നാലെ പരസ്യം പിൻവലിച്ച് വിദേശ വസ്ത്ര ബ്രാൻഡായ എച്ച് & എം. ‘എച്ച് & എമ്മിന്റെ സ്കൂള്‍ ഫാഷനിലൂടെ എല്ലാവരും നിങ്ങളെ നോക്കട്ട…’ എന്ന ക്യാപ്‌ഷനിൽ കറുപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിഷമത്തോടെ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളെയാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. ഇതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
READ ALSO: വാഹനാപകടത്തിൽ മമത ബാനർജിക്ക് പരിക്ക്
ചിത്രത്തിലെ ഫോട്ടോയും ക്യാപ്ഷനും ശരിയായ തരത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന വിമർശനം വന്നതോടെ പരസ്യം നീക്കം ചെയ്ത് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. ഞങ്ങള്‍ ഈ പരസ്യം നീക്കം ചെയ്‌തു, ഈ വിഷയത്തില്‍ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനിയുള്ള പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് നല്ലതുപോലെ ചിന്തിക്കും എന്നും എച്ച് & എമ്മിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments