പ്രവാസി ഇന്ത്യക്കാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. മൊത്തം പ്രവാസികളിൽ ഏകദേശം 30 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്കാരെ കുറിച്ച് രസകരമായ കണക്കുകൾ പുറത്തുവിട്ടിയിരിക്കുകയാണ് ബൈറ്റർഹോംസ്. 2023-ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണ്. റഷ്യക്കാരെയും ബ്രിട്ടീഷുകാരെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് ഇന്ത്യൻ പ്രവാസികൾ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്ത്യക്കാർ വിദേശത്ത് വീടുകളും വില്ലകളും അപ്പാർട്ട്മെന്റുകളും ഏറ്റവും അധികം വാങ്ങിക്കൂട്ടുന്നത് ദുബായിലാണ്. ബിസിനസുകാരും അതിസമ്പന്നരും ദുബായിൽ വീട് സ്വന്തമാക്കാൻ മത്സരിക്കുന്നതിനാൽ, പ്രോപ്പർട്ടികളുടെ വിലയും അനുപാതികമായി കുതിച്ചുയർന്നിട്ടുണ്ട്. ബ്രിട്ടീഷുകാരെ കഴിഞ്ഞാൽ കഴിഞ്ഞ വർഷം ഏറ്റവും അധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടി നാലാം സ്ഥാനത്ത് എത്തിയത് ഈജിപ്റ്റുകാരാണ്. ലെബനൻ അഞ്ചാം സ്ഥാനവും, ഇറ്റലി ആറാം സ്ഥാനവും, പാകിസ്ഥാൻ ഏഴാം സ്ഥാനവും സ്വന്തമാക്കി.
Also Read: വിശന്നിരിക്കുമ്പോൾ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണോ? സ്വിഗ്ഗിയിൽ എത്തുന്ന പുതിയ മാറ്റം അറിഞ്ഞോളൂ
Post Your Comments