തിരുവനന്തപുരം: തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും, ഭര്‍ത്താവിന്റെ മാതാപിതാക്കളും പിടിയില്‍. തിരുവല്ലം സ്വദേശികളായ നൗഫല്‍, ഇയാളുടെ മാതാപിതാക്കളായ നജീബ്, സുനിത എന്നിവരാണ് പിടിയിലായത്. 3 ആഴ്ചയായി ഇവര്‍ ഒളിവിലായിരുന്നു.
കാട്ടാക്കടയ്ക്കടുത്ത് കണ്ടലയിലെ ഒരു വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതികള്‍ മാറി താമിസിച്ച് വരികയായിരുന്നു. ഈ മാസം 25-ാം തിയതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി തിരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് നൗഫലും കുടുംബവും പിടിയിലായത്.
ഡിസംബര്‍ 26-നായിരുന്നു തിരുവല്ലത്തെ വീട്ടില്‍ ഷാഹിന ആത്മഹത്യ ചെയ്തത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് നൗഫലും കുടുംബവും ഒളിവില്‍ പോയത്.
Post Your Comments