
ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിര്ഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ് തങ്ങളെന്ന് ആദ്യമായി ഉറക്കെ പറഞ്ഞു എന്നുമായിരുന്നു രേവതിയുടെ കുറിപ്പ്. ഇതിന് പിന്നാലെ രേവതിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ, രേവതിയെ പിന്തുണച്ച് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്.
അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മതേതരത്വം എന്ന കപട നാടകം കെട്ടിയാടിയ ഫേക്ക് ലിബറൽ സൈക്കോമാടമ്പികളുടെ നേർക്ക് ഇത് വരെ തന്നെ കൊണ്ട് ആടിച്ച ഫേക്ക് ഫെമിനിസം കം സെക്കുലർ വാദത്തിന്റെ പൊട്ടി അടർന്ന ചിലങ്ക വലിച്ചെറിഞ്ഞു ഭാനുമതി ഇങ്ങനെ ഉറക്കെ പറഞ്ഞു – “ഞങ്ങൾ ഹിന്ദുക്കൾ ഞങ്ങളുടെ വിശ്വാസം ഒതുക്കി ജീവിക്കുന്നത് കൊണ്ടാണ് ഇന്ത്യ മതേതരം ആയിരിക്കുന്നത്.” ഇത് വരെ കേട്ടതിൽ വച്ചേറ്റവും ശക്തമായ സ്റ്റേറ്റ്മെന്റ് ആണ് നടി രേവതി നടത്തിയിരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി സ്വന്തം സ്വത്വബോധം അടിയറവ് വച്ച് ദാസ്യപ്പണി ചെയ്യുന്ന മട്ടാഞ്ചേരി നീലാണ്ടൻമാരൊക്കെ നട്ടെല്ല് അടിയറവ് വയ്ക്കാത്ത ഒരു സ്വാഭിമാന ഹിന്ദുവിന്റെ ആർജ്ജവത്തിന് മുന്നിൽ നടുങ്ങി നിൽപ്പുണ്ട്. ആ ജാള്യത മറയ്ക്കാൻ ഫേക്ക് ലിബറൽ ടീമുകൾ എടുത്ത് പൊക്കുന്നുണ്ട് ആശാ കേളുണ്ണി എന്ന പേരിനൊപ്പം ഉള്ള നായർ വാൽ ??എന്താല്ലേ!!!
അങ്ങനെ ഇന്ന് മുതൽ നടി രേവതി സവർണ്ണ ഹിന്ദുത്വ അജണ്ട സിനിമകളിൽ കൂടി ഒളിച്ചു കടത്തിയിരുന്ന ആശാ കേളുണ്ണി നായർ ആണ് സൂർത്തുക്കളേ…
Post Your Comments