Latest NewsIndiaNews

പ്രാണ പ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച് റിലയൻസ്; രാം ചരണും ചിരഞ്ജീവിയും അയോധ്യയിലെത്തി, സന്തോഷമെന്ന് രജനികാന്ത്

അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്തു മുഴങ്ങും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരമ്പരാഗത വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പരുപാടി. ചെണ്ടയടക്കമുള്ള ഉപകരണങ്ങൾ ഈ സംഗീത വിരുന്നിലുണ്ട്. സൈനിക ഹെലികോപ്റ്ററുകൾ പുണ്യസ്ഥലത്ത് പുഷ്പവൃഷ്ടി നടത്തും.

അതോടൊപ്പം, രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് റിലയൻസ് കമ്പനി ഇന്നേ ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ എല്ലാ പ്രവർത്തകരും കുടുംബത്തോടൊപ്പം അയോദ്ധ്യ ഉദ്ഘാടനത്തിൽ പങ്കാളികളാകണം എന്ന പ്രഖ്യാപനത്തോടെയാണ് റിലയൻസ് അവധി പ്രഖ്യാപിച്ചത്. ചടങ്ങിൽ പങ്കാളികളാകാൻ സൂപ്പർ താരങ്ങളെല്ലാം എത്തി. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, രാം ചാരൻ, രജനികാന്ത് തുടങ്ങിയ താരങ്ങളെല്ലാം അയോധ്യയിൽ എത്തി കഴിഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ എത്തി. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ എത്തി. സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന്‍ ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തുക. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാകും രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button