Latest NewsKeralaNews

കെബി ഗണേഷ് കുമാറിന് തുടക്കത്തില്‍ തന്നെ തിരിച്ചടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക്ക് ബസ് വരുമാനം സംബന്ധിച്ച് മന്ത്രിയും കെഎസ്ആര്‍ടിസിയും രണ്ട് തട്ടില്‍:. കണക്ക് ചോര്‍ന്നതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സിഎംഡിയോട് വിശദീകരണം തേടി. അതേസമയം, വരുമാനം സംബന്ധിച്ച വാര്‍ഷിക കണക്ക് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അതൃപ്തി. കണക്ക് ചോര്‍ന്നതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സിഎംഡിയോട് വിശദീകരണം തേടി. ഇ- ബസ് നഷ്ടമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

Read Also:  യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; 42 കാരൻ അറസ്റ്റിൽ

ഇലക്ട്രിക്ക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ-ബസുകള്‍ക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയില്‍ ഇത് 13.46 രൂപ വരെയായി ഉയര്‍ന്നിരുന്നുതാനും.

 

2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) ബിജു പ്രഭാകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയെന്നാണു സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button