ദുബായ്: തൊഴിൽ വിസയിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ച് യുഎഇ. തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമമാണ് യുഎഇ നടപ്പാക്കിയിരിക്കുന്നത്. യുഎഇയുടെ പുതിയ നീക്കം ഇന്ത്യക്കാരടക്കമുള്ള തിരിച്ചടിയായെക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്പനികൾ യുഎഇയിൽ ഉണ്ട്.
ഇത്തരം സ്ഥാപനങ്ങൾ അപേക്ഷിക്കുമ്പോൾ ഇനി 20 ശതമാനം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകേണ്ടതാണ്. അതേസമയം, നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണം നിയന്ത്രണമേർപ്പെടുത്തുകയല്ലെന്ന് യുഎഇ വ്യക്തമാക്കി. പകരം, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
Also Read: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
Post Your Comments