ലക്നൗ: ഭാരതീയർ ഒന്നടങ്കം കാത്തിരിക്കുന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അയോധ്യ പൂർണമായും ഒരുങ്ങിയിരിക്കുകയാണ്. ചടങ്ങുകൾ നേരിട്ട് കാണുന്നതിനായി നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേരുക. ഇതിനോടൊപ്പം രാമക്ഷേത്ര പരിപാടിയുടെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
രാജ്യത്തിന്റെ പല നഗരങ്ങളിലും പരിപാടി തൽസമയം സംപ്രേഷണം ചെയ്യും. ഇതിലൂടെ ജനങ്ങൾ ചടങ്ങിന്റെ ഭാഗമാകണമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ 7:00 മണി മുതലാണ് തൽസമയ സംപ്രേഷണം ആരംഭിക്കുക. ചടങ്ങുകൾ മുഴുവൻ ഡിഡി ന്യൂസിലും ദൂരദർശന്റെ ഡിഡി നാഷണൽ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് തൽസമയം സംപ്രേഷണം കാണാവുന്നതാണ്.
Post Your Comments