അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ജനുവരി 22 നു നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് വേണ്ടി രാമ ഭക്തർ ഒരുങ്ങിക്കഴിഞ്ഞു. അവിടെ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹത്തില്‍ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ശ്രീരാമ ഭക്തനായ ഹനുമാന് വിഗ്രഹത്തിന്റെ വലത് കാല്‍പ്പാദത്തിലാണ് സ്ഥാനം. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാല്‍പ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകള്‍ ഭാഗത്താകട്ടെ, സനാതന ധര്‍മ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് തുടങ്ങിയ വിശുദ്ധ ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ വലതുകൈ ആശീര്‍വാദം നല്‍കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയ്യില്‍ ഒരു സ്വർണ്ണ അമ്പ് നല്‍കിയിരിക്കുന്നു. ഇടതുകൈയില്‍ സ്വർണ്ണ വില്ലും കൊടുത്തിട്ടുണ്ട്.
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ അരുണ്‍ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള വിഗ്രഹത്തിൽ കൊത്തിയെടുത്തിരിക്കുന്നത്.
Post Your Comments