Latest NewsNewsIndia

നീറ്റ് എംഡിഎസ്: പരീക്ഷാ തീയതി മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം

നേരത്തെ ഫെബ്രുവരി 9-നാണ് നീറ്റ് എംഡിഎസ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്

ന്യൂഡൽഹി: നീറ്റ് മാസ്റ്റേഴ്സ് ഓഫ് ഡെന്റൽ സർജറി (എംഡിഎസ്) പരീക്ഷയുടെ തീയതി മാറ്റിവെച്ചു. മാർച്ച് 18-ലേക്കാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷ തീയതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് പുറത്തുവിട്ടിട്ടുണ്ട്. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിദ്യാർത്ഥികൾക്ക് natboard.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

നേരത്തെ ഫെബ്രുവരി 9-നാണ് നീറ്റ് എംഡിഎസ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. തീയതി വീണ്ടും നീട്ടിയതോടെ യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് മാർച്ച് 31 വരെ ലഭ്യമാണ്. അതേസമയം, നീറ്റ് എംഡിഎസ് പരീക്ഷ ജൂലൈയിൽ നടത്തണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരെ ടാഗ് ചെയ്ത്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

Also Read: ‘എന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ മണിക്കൂറുകള്‍ മാത്രം’: ഉണ്ണി മുകുന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button