Latest NewsKeralaNews

‘ശ്രീരാമനോട് ആദരവ്, ബാബരി പള്ളിയുടെ തകർച്ചയുടെ വേദനയില്‍ കഴിയുന്നവർ അല്ല മുസ്ലിങ്ങള്‍’: സാദിഖലി ശിഹാബ്‌ തങ്ങള്‍

ആഞ്ഞുപിടിച്ചാല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ അധികാരത്തില്‍നിന്ന് തുരത്താം.

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ നടക്കുന്ന രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങള്‍. രാജ്യം ഭരിക്കുന്നവരുടെ അജണ്ട വിദ്വേഷം പ്രചരിപ്പിക്കലാണെന്നും മുസ്ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച മഹാറാലിയില്‍ സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

read also: വിവാഹേതര ബന്ധം: ഭാര്യയെ കടലില്‍ മുക്കി കൊന്നു, വീഡിയോ ദൃക്ഷസാക്ഷി പുറത്തുവിട്ടു, ആഢംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍

‘ശ്രീരാമനെ എല്ലാവരും ആദരവോടെ കാണുന്നു. രാമക്ഷേത്രത്തിൻ്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ല. അതില്‍ വീഴാൻ മാത്രം മണ്ടന്മാരല്ല ഇന്ത്യക്കാർ. ബാബറി മസ്ജിദില്‍ ലീഗിനെ കെട്ടിയിടാനാവില്ല. ചരിത്ര യാഥാർഥ്യം ഉള്‍ക്കൊണ്ട് മുസ്ലിംങ്ങളെ രക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിർ സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം. രാജ്യത്തെ പട്ടിണിയും മറ്റു പ്രശ്നങ്ങളും ബിജെപിക്ക് കാര്യമല്ല. ഇന്ത്യൻ ജനതയുടെ വൈകാരികത ചൂഷണം ചെയ്യുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ അയോധ്യയില്‍ കെട്ടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആഞ്ഞുപിടിച്ചാല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ അധികാരത്തില്‍നിന്ന് തുരത്താം. ബാബരി പള്ളിയുടെ തകർച്ചയുടെ വേദനയില്‍ കഴിയുന്നവർ അല്ല മുസ്ലിങ്ങള്‍. ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്. തമ്മിലടിപ്പിക്കാൻ നടക്കുന്നവരെ ചെറുത്ത് മുന്നോട്ട് പോകണം’- സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button