![](/wp-content/uploads/2024/01/dig-vijay.gif)
ന്യൂഡല്‍ഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ച രാം ലല്ലയുടെ പുതിയ വിഗ്രഹം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് നടത്തിയ പരാമര്‍ശം വന്‍ വിവാദമാകുന്നു. രാംലല്ല വിഗ്രഹത്തിന്റെ മുഖത്തിന് അഞ്ച് വയസ് പ്രായമുള്ള കുട്ടിയുടെ മുഖം പോലെ തോന്നിക്കുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Read Also: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി, പകരം ഇന്ന് പ്രവര്‍ത്തി ദിനം
ക്ഷേത്രത്തിലെ രണ്ടാമത്തെ വിഗ്രഹത്തിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ച അദ്ദേഹം, വിഗ്രഹം അമ്മ കൗസല്യയുടെ മടിയില്‍ ഇരിക്കുന്ന ഒരു കുട്ടിയുടെ രൂപത്തിലായിരിക്കണമെന്നും പറഞ്ഞു.
‘രാമജന്മഭൂമി ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം അമ്മ കൗസല്യയുടെ മടിയില്‍ ഇരിക്കുന്ന ഒരു കുട്ടിയുടെ രൂപത്തിലായിരിക്കണമെന്നു ദ്വാരകയിലെ പരേതനായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് ജി മഹാരാജും ജോഷിമഠും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാംലല്ലയുടെ വിഗ്രഹത്തിന് അഞ്ച് വയസ് പ്രായമുള്ള കുട്ടിയുടെ മുഖം പോലെയല്ല തോന്നിക്കുന്നത്’, അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
Post Your Comments