Latest NewsKeralaNews

അയോധ്യയിലെ താത്കാലിക രാമക്ഷേത്ര ദര്‍ശനം ഇന്ന് അവസാനിക്കും

ലക്‌നൗ: അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ പൊതുജനങ്ങള്‍ക്കുള്ള ദര്‍ശനം ഇന്ന് അവസാനിക്കും. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുതിയ ക്ഷേത്രത്തില്‍ 23 മുതലാണ് ഇനി ദര്‍ശനാനുമതി. താത്കാലിക ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹവും ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കും. ഉത്സവ വിഗ്രഹമായി ആകും താല്‍ക്കാലിക രാമക്ഷേത്രത്തിലെ രാംലല്ലയെ കണക്കാക്കുക.

Read Also: മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവം: എട്ടാം പ്രതി ഇജിലാൽ അറസ്റ്റിൽ

അതേസമയം, അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button