Latest NewsNewsIndia

ഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ: ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി

ദിസ്പൂർ: അസമിലെ ചരിത്രപ്രസിദ്ധമായ മഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പെയിനിൽ അദ്ദേഹം പങ്കാളിയാകുകയും ചെയ്തു. അമിത് ഷാ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കൊപ്പമാണ് അമിത് ഷാ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായത്. ക്ഷേത്രത്തിലെ പൂജകളിലും അദ്ദേഹം പങ്കെടുത്തു.

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ മഹാഭൈരവ് ക്ഷേത്രത്തിലെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുന്നത്.

വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിസ്മരണീയ മൂഹൂർത്തത്തെ വരവേൽക്കാനായി നാടും നഗരവും ക്ഷേത്രങ്ങളും ശുചിയാക്കണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ നേരിട്ട് ശുചികരണത്തിന് മാതൃകയാകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുംബൈയിലെ ഏറ്റവും പഴക്കമുള്ള രാമക്ഷേത്രത്തിന്റെ പടികൾ വൃത്തിയാക്കുന്ന നടൻ ജാക്കി ഷ്‌റോഫിന്റെ ചിത്രങ്ങളും വൈറലായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും ജാക്കി ഷ്‌റോഫിനൊപ്പം ശുചീകരണത്തിൽ പങ്കുചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button